പഞ്ചായത്തില്‍ നിന്നുള്ള സേവങ്ങളും നിബന്ധനകളും

പഞ്ചായത്തിൽ നിന്നുള്ള സേവനങ്ങളും നിബന്ധനകളും

ജനജീവിതവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി ഒട്ടനവധി ആളുകൾ നിത്യേന ഗ്രാമപഞ്ചായത്തുകളിൽ എത്തിച്ചേരുന്നുണ്ട്. അവർക്ക് സുഗമമായും സമയബന്ധിതവുമായി സേവനം ലഭ്യമാക്കുക എന്നത് ഗ്രാമപഞ്ചായത്തുകളുടെ പ്രാഥമിക ചുമതലയാണ്. ഒരു പൗരൻ ജനനം മുതൽ മരണം വരെ സേവനങ്ങൾക്കായി ആശ്രയിക്കുന്ന ഗ്രാമപഞ്ചായത്തുകളെ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

കൈപ്പുസ്തകത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ
🔍 സുതാര്യത
Transparency
പഞ്ചായത്ത് ഭരണസംവിധാനവും പൊതുജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങളും പൂർണ്ണമായും സുതാര്യമാക്കുക.
⚡ വേഗത
Speed & Efficiency
കൃത്യമായ രേഖകളോടെ അപേക്ഷിക്കുന്നതിലൂടെ സേവനങ്ങൾ സമയബന്ധിതമായും വേഗത്തിലും ലഭ്യമാക്കുക.
💡 അറിവ്
Awareness
ഓരോ സേവനത്തിനും ആവശ്യമായ അർഹതാ മാനദണ്ഡങ്ങളെക്കുറിച്ചും രേഖകളെക്കുറിച്ചും പൗരന്മാരെ ബോധവൽക്കരിക്കുക.
ℹ️ വിവരണം: കേരള പൊതുസേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നിട്ടുള്ള സാഹചര്യത്തിൽ, അപേക്ഷകൾ സമർപ്പിക്കേണ്ട രീതി, ആവശ്യമായ രേഖകൾ, സേവനം ലഭ്യമാകുന്ന സമയപരിധി എന്നിവ പൊതുജനങ്ങൾക്ക് ലളിതമായി മനസ്സിലാക്കി കൊടുക്കാൻ ഈ വിവരങ്ങൾ സഹായിക്കും.

  • പഞ്ചായത്തില്‍ നിന്നുള്ള സേവങ്ങളും നിബന്ധനകളും - കൈപുസ്തം 2025