||പറളി ഗ്രാമപഞ്ചായത്തില്‍ അടവാക്കേണ്ട വസ്തു നികുതി സെപ്തംബര്‍ 30 ന് മുന്‍മ്പായി അടവാക്കി പിഴപ്പലിശ ഒഴിവാക്കാവുന്നതാണ്. || വസ്തു നികുതി www.ksmart.lsgkerala.gov.in എന്ന വൈബ് സൈറ്റ് വഴിയും അടാവാക്കാവുന്നതാണ്. ||
വായനാപക്ഷാചരണം 2026

June 25, 2026

പറളി ഗ്രാമപഞ്ചായത്തിലെ കമലാ നെഹ്റു ലൈബ്രറി വായനാപക്ഷാചരണം 2026 - ഉദ്ഘാടനവും പി എന്‍ പണിക്കര്‍ അനുസ്മരണവും 2026 ജൂണ്‍ 24 ബുധനാഴ്ച കാലത്ത് 11.00 മണിക്ക്  പഞ്ചായത്ത് ഹാളില്‍വെച്ച് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ശ്രീ. അജിത് കെ എസ് അദ്ധ്യക്ഷനായ പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്   ശ്രീമതി. ഉഷാകുമാരി കെ ടി  നിര്‍വ്വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും
പാലക്കാട്  താലൂക്ക്  ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറിയുമായ ശ്രീ. വി പി ശശികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് നടത്തിയ ചിത്രരചന, വായനാദിന പ്രശ്നോത്തരി എന്നീ മത്സരങ്ങളുടെ വിജയികളായ വിദ്യാര്‍ത്ഥികളെ  അനുമോദിച്ചു.  വാര്‍ഡ് മെമ്പര്‍മാര്‍ ആശംസകള്‍ അറിയിച്ചു, 11-ാം വാര്‍ഡ് മെമ്പറും, ലൈബ്രറി എക്സിക്യൂട്ടീവ് അംഗവുമായ ശ്രീമതി. ജയന്തി കെ നന്ദിയും രേഖപ്പെടുത്തി. 

വാര്‍ത്ത യൂട്യൂബ് ലിങ്ക് -- >

 

വായനാപക്ഷാചരണം 2026