അയ്യർമല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
പറളി - തേനൂർ പ്രദേശത്തെ ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ആരാധനാലയമാണ് അയ്യർമല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ആത്മീയതയ്ക്കൊപ്പം തന്നെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ സമ്മാനിക്കുന്ന ഒരു ഓഫ്ബീറ്റ് കേന്ദ്രം കൂടിയാണിത്. പച്ചപ്പുനിറഞ്ഞ ഗ്രാമീണ ഭംഗിയും ചുറ്റുമുള്ള മലനിരകളും ഇവിടെനിന്നും ആസ്വദിക്കാൻ സാധിക്കും. സമീപകാലത്തായി ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരും ഇവിടേക്ക് എത്താറുണ്ട്. ഇവിടുത്തെ തൈപ്പൂയം കാവടിയാട്ടത്തോടെ വളരെ വിപുലമായി ഉത്സവം ആഘോഷിക്കപ്പെടുന്നു.