||പറളി ഗ്രാമപഞ്ചായത്തില്‍ അടവാക്കേണ്ട വസ്തു നികുതി സെപ്തംബര്‍ 30 ന് മുന്‍മ്പായി അടവാക്കി പിഴപ്പലിശ ഒഴിവാക്കാവുന്നതാണ്. || വസ്തു നികുതി www.ksmart.lsgkerala.gov.in എന്ന വൈബ് സൈറ്റ് വഴിയും അടാവാക്കാവുന്നതാണ്. ||

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ.സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

ഉഷാകുമാരി കെ ടി

പ്രസിഡൻ്റ്

അജിത് കെ എസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വത്സല പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുജിത്ത് എം എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗിരിജ യു കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അര്‍ജുന്‍ സി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

പറളി ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പറളി: ചരിത്രവും സാംസ്കാരിക പൈതൃകവും ബ്രിട്ടീഷ് ഭരണകാലത്ത് തെക്കേ മലബാറിന്റെ ഭാഗമായിരുന്ന പറളി, കരിമ്പനക്കൂട്ടങ്ങളും കല്ലടിക്കോടൻ മലയും പേരാറും (ഭാരതപ്പുഴ) ചേർന്ന് സമ്പന്നമാക്കിയ മനോഹരമായ ഒരു കാർഷിക ഗ്രാമമാണ്. 1956 വരെ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം മികച്ചൊരു വാണിജ്യകേന്ദ്രം കൂടിയായിരുന്നു. ചരിത്രവും പേരിനു പിന്നിലും പുരുളി പാലം: 1852-ൽ ബ്രിട്ടീഷ് ഭരണകാലത്ത് വെറും കുമ്മായച്ചാന്തും ഇഷ്ടികയും ഉപയോഗിച്ച് നിർമ്മിച്ച ഒമ്പതു കണ്ണികളുള്ള കമാനാകൃതിയിലുള്ള പാലമാണിത്. എൻജിനീയർ ഡബ്ല്യു.ആർ. റോബിൻസൺ, സൂപ്രണ്ട് വിയഡിസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. ഈ 'പുരുളിപ്പാലത്തിന്റെ' പേരിൽ നിന്നാണ് 'പറളി' എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു. വാണിജ്യ തകർച്ച: ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഏൽപ്പിച്ച ആഘാതങ്ങളാണ് പറളിയുടെ പഴയകാല വാണിജ്യ പ്രാധാന്യം തകർത്തത്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 25, 2026

വായനാപക്ഷാചരണം 2026

പറളി ഗ്രാമപഞ്ചായത്തിലെ കമലാ നെഹ്റു ലൈബ്രറി വായനാപക്ഷാചരണം 2026 - ഉദ്ഘാടനവും പി എന്‍ പണിക്കര്‍ അനുസ്മരണവും 2026 ജൂണ്‍ 24 ബുധനാഴ്ച കാലത്ത് 11.00 മണിക്ക് പഞ്ചായത്ത് ഹാളില്‍വെച്ച് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. അജിത് കെ എസ് അദ്ധ്യക്ഷനായ പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്...

കൂടുതൽ വായിക്കുക
പുതിയ വാർത്ത