ബാലസഭ കളിക്കൂട്ടം
May 23, 2026
പറളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി സിന്‍റെ നേതൃത്വത്തിൽ ബാലസഭ കളിക്കൂട്ടം ഫെസ്റ്റിവല്‍ പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ വെച്ച് നടന്നു. സി ഡി സ് ചെയർപേഴ്സൺ ശ്രീമതി ധന്യ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഉഷാകുമാരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു. അദ്ധ്യക്ഷ സ്ഥാനം വഹിച്ചത് ഗിരിജ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആണ്. മെമ്പർമാരായ ശ്രീമതി വത്സല, ജയന്തി, സുകുമാരൻ, സുജിത് കുടുംബശ്രീ ചാർജ് ഓഫീസർ സന്ധ്യ കെ ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലാസ്സ് നയിച്ചത് ബാലസഭ CDS RP ദിവ്യ, ബ്ലോക്ക് RP യുഹാന ബേബി എന്നിവരാണ്. CDS അംഗങ്ങൾ, ADS അംഗങ്ങൾ എന്നിവർ പങ്കെടുത്തു ഈ പരിപാടിയില്‍ CDS മെമ്പറായ ശ്രീമതി ഗോപിക നന്ദി പറഞ്ഞു.