||പറളി ഗ്രാമപഞ്ചായത്തില്‍ അടവാക്കേണ്ട വസ്തു നികുതി സെപ്തംബര്‍ 30 ന് മുന്‍മ്പായി അടവാക്കി പിഴപ്പലിശ ഒഴിവാക്കാവുന്നതാണ്. || വസ്തു നികുതി www.ksmart.lsgkerala.gov.in എന്ന വൈബ് സൈറ്റ് വഴിയും അടാവാക്കാവുന്നതാണ്. ||
അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റണം

പഞ്ചായത്ത് രാജ് നിയമപ്രകാരമുള്ള പൊതു അറിയിപ്പ്
സ്വകാര്യ പുരയിടത്തിലെ വൃക്ഷങ്ങൾ വൈദ്യുത ലൈനിലേക്കോ മറ്റു കെട്ടിടങ്ങളിലേക്കോ വീഴുന്നത് സംബന്ധിച്ച്  പൊതുജനങ്ങൾക്കുള്ള അറിയിപ്പ്


 

പ്രിയ ഗ്രാമവാസികളേ,


1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് , വകുപ്പ് 238 പ്രകാരവും, സ്വന്തം പുരയിടത്തിൽ നിൽക്കുന്ന വൃക്ഷങ്ങൾ, ശിഖരങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന വിധത്തിൽ വളരാൻ പാടില്ല എന്ന് അനുശാസിക്കുന്നു.
ശ്രദ്ധിക്കുക:


1. വൈദ്യുത ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ/ശിഖരങ്ങൾ:
നിങ്ങളുടെ പറമ്പിലെ മരങ്ങളോ ശാഖകളോ KSEB-യുടെ വൈദ്യുത കമ്പിയിലേക്ക് തട്ടുന്ന വിധത്തിൽ നിൽക്കുന്നുണ്ടെങ്കിൽ അത് ഉടമയുടെ ചെലവിൽ മുറിച്ച് മാറ്റേണ്ടതാണ്. ഇത് മൂലം ഉണ്ടാകുന്ന വൈദ്യുതി തടസ്സം, ഷോർട്ട് സർക്യൂട്ട്, തീപിടുത്തം എന്നിവയ്ക്ക് വൃക്ഷ ഉടമ ബാധ്യസ്ഥനായിരിക്കും.


2. അയൽവാസിയുടെ കെട്ടിടം/വസ്തുവിലേക്ക് അപകടകരമായി നിൽക്കുന്ന മരങ്ങൾ:
നിങ്ങളുടെ മരം കാറ്റത്തോ മറ്റോ ഒടിഞ്ഞ് അയൽവാസിയുടെ വീടിനോ വസ്തുവകകൾക്കോ നാശം ഉണ്ടാക്കിയാൽ, നഷ്ടപരിഹാരം നൽകാൻ വൃക്ഷ ഉടമ നിയമപരമായി ബാധ്യസ്ഥനാണ്.


3. പൊതുവഴിയിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ:
റോഡിലേക്കോ നടപ്പാതയിലേക്കോ ചാഞ്ഞ് വാഹനങ്ങൾക്കോ കാൽനടക്കാർക്കോ അപകടമുണ്ടാക്കുന്ന വിധത്തിലുള്ള മരങ്ങൾ ഉടൻ മുറിച്ച് മാറ്റണം.
മേൽപ്പറഞ്ഞ രീതിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ കണ്ടെത്തിയാൽ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകി 7 ദിവസത്തിനകം മുറിച്ച് മാറ്റാൻ ഉടമയോട് ആവശ്യപ്പെടാവുന്നതാണ്. നിശ്ചിത സമയത്തിനകം മുറിച്ച് മാറ്റാത്ത പക്ഷം പഞ്ചായത്ത് നേരിട്ട് മുറിച്ച് മാറ്റി അതിന്റെ ചെലവ് ഉടമയിൽ നിന്ന് ഈടാക്കുന്നതാണ്.


അപകടാവസ്ഥയിലുള്ള മരം മുറിക്കാൻ KSEB ലൈൻ ഓഫ് ചെയ്യേണ്ടതുണ്ടെങ്കിൽ ഉടമക്ക് KSEB ഓഫീസിൽ അപേക്ഷ നൽകാവുന്നതാണ്.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ എല്ലാവരും സ്വന്തം പറമ്പിലെ മരങ്ങൾ പരിശോധിച്ച്, അപകടകരമായ ശിഖരങ്ങൾ മുറിച്ച് മാറ്റി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  ഓർക്കുക ഒരു ചെറിയ അശ്രദ്ധ വലിയ ദുരന്തത്തിന് കാരണമായേക്കാം നിങ്ങളുടെ ജാഗ്രത നിങ്ങളുടെയും നാടിന്റെയും സുരക്ഷയാണ്.

 

എന്ന്,
സെക്രട്ടറി
ദുരന്തനിവാരണ സമിതി
പറളി ഗ്രാമപഞ്ചായത്ത്