വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
ഭരണസംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്ന ചരിത്രപരമായ നിയമം
വിവരാവകാശ നിയമം 2005 (Right to Information Act - RTI) എന്നത് ഭരണസംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനായി ഇന്ത്യൻ പാര്‍ലമെന്‍റ് പാസാക്കിയ നിയമമാണ്. സർക്കാർ സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ അറിയാൻ ഏതൊരു ഇന്ത്യൻ പൗരനും ഈ നിയമം പൂർണ്ണ അധികാരം നൽകുന്നു.
പ്രധാന ലക്ഷ്യങ്ങൾ
സുതാര്യത ഉറപ്പാക്കൽ: ഗവൺമെന്റ് സംവിധാനങ്ങളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് മുന്നിൽ സുതാര്യമാക്കുക.
അഴിമതി നിർമ്മാർജ്ജനം: ഭരണപരമായ കാര്യങ്ങൾ ജനങ്ങൾ അറിയുന്നതിലൂടെ അഴിമതി തടയുക.
ജനകീയ പങ്കാളിത്തം: ജനാധിപത്യ പ്രക്രിയയിൽ ജനങ്ങളെ കൂടുതൽ ശക്തരാക്കുക.
ഉതുരവാദിത്തം: സർക്കാർ ഉദ്യോഗസ്ഥരെ ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുക.
അപേക്ഷയും സമയപരിധിയും
ആർക്ക് നൽകണം?: ഓരോ ഓഫീസിലെയും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്ക് (PIO) അപേക്ഷ നൽകാം.
ഫീസ് ഘടന: സാധാരണ ഫീസ് 10 രൂപയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ (BPL) ഫീസിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
മറുപടി ലഭിക്കേണ്ട സമയപരിധി: • പൊതുവായി: 30 ദിവസത്തിനകം
• അസിസ്റ്റന്റ് PIO വഴിയെങ്കിൽ: 35 ദിവസത്തിനകം
• ജീവനും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതെങ്കിൽ: 48 മണിക്കൂറിനകം
• അസിസ്റ്റന്റ് PIO വഴിയെങ്കിൽ: 35 ദിവസത്തിനകം
• ജീവനും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതെങ്കിൽ: 48 മണിക്കൂറിനകം
അപ്പീൽ സംവിധാനം (Appeals)
വിവരങ്ങൾ ലഭിക്കാതിരിക്കുകയോ, ലഭിച്ചവ തെറ്റാവുകയോ ചെയ്താൽ അപ്പീൽ നൽകാം:
ഒന്നാം അപ്പീൽ: മറുപടി ലഭിക്കേണ്ട അവസാന തീയതി കഴിഞ്ഞ് അല്ലെങ്കിൽ മറുപടി കിട്ടി 30 ദിവസത്തിനകം അതേ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥന് നൽകണം.
രണ്ടാം അപ്പീൽ: ഒന്നാം അപ്പീലിലും പരിഹാരമായില്ലെങ്കിൽ 90 ദിവസത്തിനകം സംസ്ഥാന/കേന്ദ്ര വിവരാവകാശ കമ്മീഷന് നൽകാം.
ഒഴിവാക്കിയ വിവരങ്ങൾ (വകുപ്പ് 8)
രാജ്യസുരക്ഷയെ മുൻനിർത്തി താഴെ പറയുന്ന വിവരങ്ങൾ നൽകാൻ ബാധ്യതയില്ല:
- രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, തന്ത്രപരമായ താല്പര്യങ്ങൾ എന്നിവയെ ബാധിക്കുന്ന കാര്യങ്ങൾ.
- കോടതികൾ വ്യക്തമായി വിലക്കിയിട്ടുള്ള വിവരങ്ങൾ.
- വിദേശ രാജ്യങ്ങളിൽ നിന്ന് രഹസ്യ സ്വഭാവത്തോടെ ലഭിച്ച വിവരങ്ങൾ.
- വ്യക്തികളുടെ ജീവനോ ശാരീരിക സുരക്ഷയ്ക്കോ ഭീഷണിയാകുന്ന കാര്യങ്ങൾ.
ശിക്ഷാ നടപടികൾ: കൃത്യമായ കാരണമില്ലാതെ വിവരങ്ങൾ നൽകാതിരിക്കുകയോ അപേക്ഷ നിരസിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥന് കമ്മീഷൻ ഒരു ദിവസത്തേക്ക് 250 രൂപ വീതം പരമാവധി 25,000 രൂപ വരെ പിഴ ചുമത്താൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്.
പറളി ഗ്രാമപഞ്ചായത്തിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫർമേഷന്‍ ഓഫീസർ
സെക്രട്ടറി
പറളി ഗ്രാമ പഞ്ചായത്ത്, പറളി പി. ഒ, പാലക്കാട് 678612
ഫോണ്‍: 04912856231
മെയില്‍: ddpparalipkd@gmail.com
അസിസ്റ്റന്‍റ് പബ്ലിക്ക് ഇന്‍ഫർമേഷന്‍ ഓഫീസർ
ജൂനിയർ സൂപ്രണ്ട്
പറളി ഗ്രാമ പഞ്ചായത്ത്, പറളി പി. ഒ, പാലക്കാട് 678612
ഫോണ്‍: 0491-2856231
മെയില്‍: ddpparalipkd@gmail.com
അപ്പീല്‍ അധികാരി (Appellate Authority)
അസി. ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് പി ഒ - 678001
ഫോണ്‍: 0491-2505155
മെയില്‍: jdlsgdpkd1@gmail.com